Tuesday, November 2, 2010

ഇന്ന് (നവം. 2) സിനിമാ ബന്ദ്

നവംബര്‍ രണ്ടിന് കേരളമാകെയുള്ള എ ക്ലാസ് റിലീസ് സെന്ററുകള്‍ അടച്ചിട്ട് സിനിമാ ബന്ദ് ആചരിക്കാന്‍ കേരളാ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ തീരുമാനിച്ചു.മേയ് 19ന് മന്ത്രിസഭാ ഉപസമിതി തീയറ്റര്‍ ഉടമകളുമായുണ്ടാക്കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണം എന്നതാണ് പ്രധാന ആവശ്യം. വിനോദ നികുതിയില്‍ ഇളവ് വരുത്തും എന്നതായിരുന്നു അന്നത്തെ പ്രധാനതീരുമാനം. 

ഇതുവരെ തീരുമാനം പ്രാബല്യത്തില്‍ വന്നിട്ടില്ല. കൂടാതെ, വെള്ളി, ശനി, ഞായര്‍ ദിനങ്ങളില്‍ ടിക്കറ്റിന് ഉയര്‍ന്ന നിരക്ക് ഈടാക്കാന്‍ അനുവദിക്കണം എന്ന ആവശ്യവും നിലവിലുണ്ട്്. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരം വരുമെന്നും ഫെഡറേഷന്‍ ഭാരവാഹികളായ ലിബര്‍ട്ടി ബഷീര്‍, എം. സി ബോബി എന്നിവര്‍ അറിയിച്ചു.  

എന്നാല്‍ ബന്ദില്‍ ബി, സി ക്ലാസ് തീയറ്റര്‍ ഉടമകളുടെ സംഘടനയായ സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ പങ്കെടുക്കില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.  

cinema bandh, cine exhibitors federation, cine exhibitors association

1 comments:

rahul said...

bandhum samaravum matrame ulluvo ivide, kashtam thanne

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.