Saturday, October 30, 2010

പ്രമോദ് പപ്പന്റെ 'ബാങ്കോക്ക് സമ്മര്‍' വരുന്നു


ഇരട്ട സംവിധായകരായ പ്രമോദ് പപ്പന്റെ പുതിയ ചിത്രമായ 'ബാങ്കോക്ക് സമ്മര്‍' ചിത്രീകരണം തുടങ്ങി. മോഡലുകളായ ജയകൃഷ്ണ, രാഹുല്‍, റിച്ച തുടങ്ങിയവര്‍ക്കൊപ്പം ശ്രുതിലക്ഷ്മി, റോസിന്‍ എന്നീ യുവതാരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 
bangkok summer heroine- Richa
നന്ദനത്തിന്റെ തമിഴ് പതിപ്പിലൂടെ ശ്രദ്ധേയനായ നടനാണ് ജയകൃഷ്ണ, ഭീമ ജുവലറിയുടെ പരസ്യത്തിലൂടെ റിച്ചയും ബ്രൂക്ക് ബോണ്ടിന്റെ പരസ്യത്തിലൂടെ രാഹുലും മലയാളികള്‍ക്ക് സുപരിചിതരാണ്. ജോയല്‍ സിനിലാബിനു വേണ്ടി ജോബി ജോര്‍ജ് തടത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. 
രാജേഷ് ജയരാമനാണ് ചിത്രത്തിന്റെ രചന. കാണാതായ സഹോദരന്‍ മാധവനെ തേടി നായകന്‍ ശ്രീഹരി ബാങ്കോക്കിലെത്തുന്നതും അവിടെയുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തിരുവനന്തപുരത്ത് ചിത്രത്തിന്റെ പൂജ നടന്നു. നടന്‍ മമ്മൂട്ടി ഭദ്രദീപം തെളിച്ചു. 



pramod pappan, bangkok summer

1 comments:

Satheesh said...

pramod pappante takings nallatha

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.