Friday, October 22, 2010

കോക്ക് ടെയില്‍, സദ്ഗമയ, കില്ലാടി തീയറ്ററുകളില്‍

മലയാള ചലച്ചിത്രങ്ങളായ 'കോക്ക് ടെയില്‍', 'സദ്ഗമയ', 'കില്ലാടി' എന്നിവ 22 വെള്ളി മുതല്‍ തീയറ്ററുകളില്‍. അരുണ്‍ കുമാര്‍ സംവിധാനം ചെയ്ത 'കോക്ക് ടെയിലില്‍' അനൂപ് മേനോന്‍, ജയസൂര്യ, സംവൃത തുടങ്ങിയവര്‍ വേഷമിടുന്നു. മിലന്‍ ജലീലാണ് ചിത്രത്തിന്റെ നിര്‍മാണം.
ഹരികുമാര്‍ സംവിധാനം ചെയ്ത 'സദ്ഗമയ'യില്‍ സുരേഷ് ഗോപി, നവ്യ നായര്‍ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. തെലുങ്ക് ചിത്രമായ വേദത്തിന്റെ മൊഴിമാറ്റ പതിപ്പാണ് 'കില്ലാടി'. അല്ലു അര്‍ജുന്‍, അനുഷ്‌ക, മനോജ് ബാജീപയ്, മനോജ് മഞ്ജു തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തത് കൃഷാണ്. തെലുങ്കിലെ വ്യത്യസ്ത പരീക്ഷണമാണ് ചിത്രം.


sadgamaya, cocktail, killadi, allu arjun, jayasurya, anoop menon, malayalam movie

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.