Tuesday, October 19, 2010

നാഗപ്രീതിക്കായി മല്ലിക മണ്ണാറശാലയില്‍

നാഗദൈവങ്ങളുടെ പ്രീതി തേടി ബോളിവുഡ് ഗ്ലാമര്‍ താരം മല്ലികാ ഷെരാവത്ത് മണ്ണാറശാല നാഗരാജാ ക്ഷേത്രത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തി അവിടെ നിന്ന് റോഡു മാര്‍ഗമാണ് മല്ലിക മണ്ണാറശാലയിലെത്തിയത്.

മല്ലിക അഭിനയിച്ച 'ഹിസ്സ്' എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായായിരുന്നു ക്ഷേത്രദര്‍ശനം. ചിത്രത്തിന്റെ കഥ സര്‍പ്പങ്ങളുമായി ബന്ധപ്പെട്ടതാണ്. നാഗസുന്ദരിയായി മല്ലിക വേഷമിടുന്ന ചിത്രം കേരളത്തിലെ ലൊക്കേഷനുകളിലായാണ് പൂര്‍ത്തിയാക്കിയത്.

മല്ലികക്കൊപ്പം സിനിമയുടെ നിര്‍മാതാവ് ഗോവിന്ദ് മേനോന്‍, എന്നിവര്‍ ഉണ്ടായിരുന്നു. ജെന്നിഫര്‍ ലിഞ്ച് സംവിധാനം ചെയ്യുന്ന 'ഹിസ്സ്' ഹിന്ദിക്കു പുറമേ ഇംഗ്ലീഷ്, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ റിലീസ് ചെയ്യും. 

ശോഭനയെയും മോഹന്‍ലാലിനെയും ഏറെ ഇഷ്ടപ്പെടുന്നെന്ന് പറഞ്ഞ മല്ലിക, മലയാളത്തില്‍ നല്ല ചിത്രം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി. 24 വര്‍ഷങ്ങള്‍ക്ക് ശേഷം നാഗദേവതകളെപ്പറ്റിയുള്ള കഥ പറയുന്ന 'ഹിസ്സ്' ശ്രദ്ധിക്കപ്പെടുമെന്ന് കരുതുന്നതായും അവര്‍ പറഞ്ഞു.


mallika sheravat, hiss, mannarashala temple, mallika sheravat in kerala

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.