Thursday, October 14, 2010

'അന്‍വര്‍' ഈയാഴ്ച


കാത്തിരിപ്പിനൊടുവില്‍ അമല്‍ നീരദ് പൃഥ്വിരാജ് ടീമിന്റെ 'അന്‍വര്‍' 15 ന് 100 ഓളം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സ്റ്റൈലിഷ് ആക്ഷന്‍ ചിത്രത്തില്‍ മമ്തയാണ് നായിക.

 തീവ്രവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ അമല്‍ ചിത്രമൊരുക്കിയിരിക്കുന്നത്. ആദ്യമായാണ് ഒരു പൃഥ്വിരാജ്  ചിത്രം ഇത്രയധികം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ആരംഭത്തിലും ഇടക്കും സൂപ്പര്‍താരം മമ്മൂട്ടിയുടെ വോയ്സ് ഓവര്‍ ഉപയോഗിച്ചിട്ടുണ്ട്. ആദ്യമായാണ് മമ്മൂട്ടി മറ്റൊരു നടന്റെ ചിത്രത്തിന് രംഗവിശദീകരണത്തിനായി തന്റെ ശബ്ദം ഉപയോഗിക്കുന്നത്. തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജ് ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സായ് കുമാര്‍, ലാല്‍, സമ്പത്ത്, സലീം കുമാര്‍, നിത്യാ മേനോന്‍ തുടങ്ങിയവരാണ് മറ്റ് പ്രമുഖതാരങ്ങള്‍. 

ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം ഹിറ്റായിട്ടുണ്ട്. ഗോപീ സുന്ദറാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ഗാനങ്ങള്‍: റഫീക് അഹമ്മദ്, ക്യാമറ: സതീഷ് കുറുപ്പ്. രാജ് സക്കറിയാസും റിജോ സക്കറിയാസും നിര്‍മിക്കുന്ന ചിത്രം സെലിബ്സ് ആന്റ് കാര്‍പ്പറ്റാണ് തീയറ്ററുകളില്‍ എത്തിക്കുന്നത്. യു.എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 

anwar, prithviraj, amal neerad, gopi sunder, mamtha mohandas, shreya ghoshal, prakshraj, anwar on october 15, anwar stills, anwar review, anwar cinemajalakam

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.