Thursday, October 14, 2010

മമ്മൂട്ടി വീണ്ടും പെരുമാള്‍ പോലീസാകുന്നു


 മമ്മൂട്ടിയുടെ ശ്രദ്ധേയമായ ചിത്രം 'ആഗസ്റ്റ് ഒന്നി'ന് രണ്ടാം ഭാഗം വരുന്നു. 'ആഗസ്റ്റ് 15' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും പെരുമാള്‍ ഐ.പി.എസ് ആകുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം നടന്നു. തിരക്കഥ എസ്. എന്‍ സ്വാമി തന്നെ. 

സുനിതാ പ്രൊഡകഷന്‍സിനു വേണ്ടി എം.മണി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ആദ്യ ചിത്രത്തിലെ പോലെ മുഖ്യമന്ത്രിയുടെ ജീവന്‍ രക്ഷിക്കുകയാണ് പെരുമാള്‍ഐ.പി. എസിന്റെ ദൌത്യം. ഇത്തവണ മുഖ്യമന്ത്രി വേഷം കൈകാര്യം ചെയ്യുന്നത് നെടുമുടി വേണു ആണ്. മേഘനയാണ് നായിക. ക്രിസ്മസിന് ചിത്രം തീയറ്ററുകളില്‍ എത്തും. തിരുവനന്തപുരമാണ് ഷൂട്ടിംഗ് ലൊക്കേഷന്‍. 


mammootty, august 15, shaji kailas, s. n. swami, m. mani, meghana raj, aroma release, perumal i.p.s

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.