Friday, October 8, 2010

പോസ്റ്റുമാനും ചേകവരും തീയറ്ററുകളില്‍


ഷാജി അസീസ് സംവിധാനം ചെയ്യുന്ന 'ഒരിടത്തൊരു പോസ്റ്റുമാനും' സജീവന്‍ സംവിധാനം ചെയ്യുന്ന 'ചേകവരും' എട്ടാം തീയതി വെള്ളി കേരളത്തിലെ തീയറ്ററുകളിലെത്തും. കഴിഞ്ഞവാരം 'എന്തിരന്റെ' പടയോട്ടമായതിനാല്‍ തീയറ്ററുകളിലെത്താന്‍ അറച്ചു നിന്ന ചിത്രങ്ങളാണ് ഇവ രണ്ടും. 
'ഒരിടത്തൊരു പോസ്റ്റുമാനില്‍' കുഞ്ചാക്കോ ബോബന്‍, ശരത്കുമാര്‍, ഇന്നസെന്റ്, മീരാ നന്ദന്‍ തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തുന്നു. കെ. ഗിരീഷ് കുമാറാണ് തിരക്കഥ. ഈസ്റ്റ് കോസ്റ്റ് റിലീസ് ചിത്രം വിതരണം ചെയ്യും. തിരുവനന്തപുരത്ത് കൈരളിയില്‍ ചിത്രമെത്തും. 'ചേകവരില്‍' ഇന്ദ്രജിത്താണ് നായകന്‍.
 ആക്ഷന്‍ പശ്ചാത്തലത്തില്‍ കുടുംബ കഥ പറയുന്ന ചിത്രത്തില്‍ സംവൃതാ സുനില്‍, സരയൂ, ജഗതി ശ്രീകുമാര്‍, ശ്രീജിത്ത് രവി, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്. പെന്റഗണ്‍ ക്രിയേഷന്‍സ് നിര്‍മിച്ച ചിത്രം ദാമര്‍ സിനിമ വഴി വിതരണം ചെയ്യും. തിരുവനന്തപുരത്ത് രമ്യയിലാണ് റിലീസ്. മൃഗം, ഉയിര്‍ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ സാമിയുടെ 'സിന്ധു സമവേലി'യാണ് ഈയാഴ്ച തീയറ്ററില്‍ എത്തുന്ന ശ്രദ്ധേയ തമിഴ് ചിത്രം. 

chekavar, indrajith, samvritha, oridathoru postman, kunchako boban, meera nandan, sarathkumar, innocent

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.