Monday, October 4, 2010

'ശിക്കാര്‍' നക്സലിസം ന്യായീകരിക്കുന്നില്ല: പത്മകുമാര്‍

shikkar team press meet at thiruvananthapuram


 'ശിക്കാര്‍' സിനിമയിലൂടെ താന്‍ നക്സലിസമല്ല പ്രധാന ചര്‍ച്ചാ വിഷയമാക്കാന്‍ ഉദ്ദേശിച്ചതെന്ന് സംവിധായകന്‍ പത്മകുമാര്‍. തിരുവനന്തപുരം പ്രസ്ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നക്സലിസമാണ് പശ്ചാത്തലമെങ്കിലും അതിനെ ന്യായീകരിക്കാനുള്ള ശ്രമമല്ല. അച്ഛനെ കൊന്നയാളോട് ഒരാള്‍ക്ക് തോന്നുന്ന പ്രതികാരം പുതിയ രീതിയില്‍ ആവിഷ്കരിക്കാനാണ് നക്സല്‍ പശ്ചാത്തലം ഉപയോഗിച്ചത്. എന്നിരുന്നാലും നക്സലിസം സാമൂഹ്യ യാഥാര്‍ഥമാണെന്നും തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.  


നിരവധി ജനങ്ങള്‍ ദാരിദ്യ്രത്തിന്റെ പടുകുഴിയില്‍ ജീവിക്കുന്നെന്ന യാഥാര്‍ഥ്യമാണ് ചിത്രത്തിലെ നക്സല്‍ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്നതെന്ന് തിരക്കഥാകൃത്ത് എസ്.  സുരേഷ്ബാബു പറഞ്ഞു. വാണിജ്യ സിനിമാ ചേരുവകള്‍ ചോരാതെ നിര്‍മ്മിക്കപ്പെട്ട സിനിമക്കുള്ളില്‍ സമര്‍ത്ഥമായി രാഷ്ട്രീയ പ്രശ്നം ചര്‍ച്ച ചെയ്യുകയായിരുന്നു. നക്സലിസം ശരിയോ തെറ്റോ എന്ന ചോദ്യത്തിലൂടെ പൊതുസമൂഹം പുലര്‍ത്തുന്ന സന്ദിഗ്ധത തന്നെയാവണം ശിക്കാറും പങ്കിടുന്നതെന്നും സംവിധായകനും തിരക്കഥാകൃത്തും പറഞ്ഞു.


 നാടോടികള്‍ എന്ന തമിഴ് സിനിമയിലെ കഥാപാത്രത്തിന് ശേഷം ലഭിച്ച ശക്തമായ വേഷമാണ് ശിക്കാറിലേതെന്ന് നായിക അനന്യ പറഞ്ഞു. നിര്‍മാതാവ് രാജഗോപാല്‍, ഗായകന്‍ സുദീപ്കുമാര്‍ നടന്‍ കൊച്ചുപ്രേമന്‍  എന്നിവരും പങ്കെടുത്തു. പ്രസ്ക്ലബ് പ്രസിഡന്റ്  എം. എം സുബൈര്‍ സ്വാഗതം പറഞ്ഞു. 


shikkar, m. padmakumar, ananya, shikkar press meet, sudeep kumar, k.k rajagopal

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.