Friday, October 1, 2010

'എന്തിരന്‍' തീയറ്ററുകളില്‍, നാടെങ്ങും ആഘോഷം

രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 'എന്തിരന്‍' ഒക്‌ടോബര്‍ ഒന്നുമുതല്‍ തീയറ്ററുകളില്‍, നാടാകെ ആരാധകര്‍ ആഘോഷലഹരിയില്‍. തമിഴ്‌നാട്ടില്‍ മാത്രമല്ല, കേരളത്തിലും വെള്ളിയാഴ്ച വെളുപ്പിന് തന്നെ ഷോ ആരംഭിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ പുലര്‍ച്ചെ തന്നെ ഷോ ഉള്ളതായി വിവരമുണ്ട്. തിരുവനന്തപുരം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ രാവിലെ ഏഴിന് ഷോ തുടങ്ങും. 120 ഓളം കേന്ദ്രങ്ങളിലാണ് കേരളത്തില്‍ ചിത്രം എത്തുന്നത്. തിരുവനന്തപുരത്ത് സിറ്റിയില്‍ മാത്രം അഞ്ച് വലിയ സെന്ററുകളുണ്ട്.


 കോഴിക്കോട്, എറണാകുളം തുടങ്ങിയ പട്ടണങ്ങളില്‍ മൂന്നു തീയറ്ററുകള്‍ വീതവും മറ്റിടങ്ങിടങ്ങളില്‍ പലേടത്തും രണ്ടു സെന്റര്‍ വീതവുമുണ്ട്. പലയിടത്തും റമദാന്‍ സീസണില്‍ പുറത്തിറങ്ങിയ സൂപ്പര്‍ സ്റ്റാറുകളുടേതുള്‍പ്പെടെയുള്ള മലയാള ചിത്രങ്ങള്‍ക്ക് 'എന്തിര'ന്റെ വരവ് ഭീഷണിയായിട്ടുണ്ട്. സെന്ററുകള്‍ കുറവുള്ള സ്ഥലങ്ങളില്‍ മലയാള ചിത്രങ്ങള്‍ നീക്കിയാണ് ചിത്രമെത്തുന്നത്. 


യു.കെ, ഗള്‍ഫ് തുടങ്ങിയ മേഖലകളില്‍ വ്യാഴാഴ്ച തന്നെ ചിത്രം റിലീസ് ചെയ്തു. ഗ്രാഫിക്‌സ് അതിപ്രസരം ഉണ്ടെങ്കിലും തിരക്കഥ ദുര്‍ബലമാണെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ രജനിയുടെ പഞ്ച് ഡയലോഗുകളുടെ അഭാവമുണ്ട്. എന്നാല്‍ കടുത്ത രജനീ ആരാധകര്‍ക്ക് ചിത്രം ആവേശമുണ്ടാക്കും. 


ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐശ്വര്യ റായ് ആണ് നായിക. എ.ആര്‍ റഹ്മാന്‍ ഈണമിട്ട ഗാനങ്ങള്‍ ഇതിനകം ഹിറ്റായി കഴിഞ്ഞു. സണ്‍ പിക്‌ചേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് seven arts ആണ്.


enthiran release, enthiran reviews, rajnikanth, enthiran kerala release


kerala release theatre list

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.