Thursday, September 9, 2010

'ശിക്കാറി'ന് ആവേശോജ്വല വരവേല്‍പ്പ്



മോഹന്‍ലാല്‍ നായകനായ എം.പത്മകുമാറിന്റെ ശിക്കാറിന് തിയറ്ററുകളില്‍ ആവേശോജ്വല വരവേല്‍പ്പ്. മിക്ക കേന്ദ്രങ്ങളിലും പതിവും പ്രദര്‍ശനസമയത്തിനും വളരെ നേരത്തെ ചിത്രം തുടങ്ങി. പലേടത്തും രാവിലെ എട്ടുമുതല്‍ ഷോ ഉണ്ടായിരുന്നു. തിരുവനന്തപുരത്തും ആറ്റിങ്ങളിലും രാവിലെ എട്ടരക്കും നെടുമങ്ങാട്ട് എട്ടു മണിക്കും ഷോ തുടങ്ങി.

ഒന്നിലധികം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സ്ഥലങ്ങളിലും കൂടുതല്‍ ഷോകള്‍ നടത്തിയിരുന്നു. ഏറെ നാളിനുശേഷം മോഹന്‍ലാലിന്റെ മീശപിരി റോള്‍ ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത് എന്നാണ് തിയറ്റര്‍ റിപ്പോര്‍ട്ടുകള്‍. വന്‍ തിരക്ക് പല കേന്ദ്രങ്ങളിലും സംഘര്‍ഷ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. തലശേരിയിലെ ഒരു തീയറ്ററില്‍ രാവിലത്തെ ഷോ സമയത്തെ പ്രശ്നം നിയന്ത്രിക്കാന്‍ പോലീസ് എത്തി.

ആദ്യ പകുതിയേക്കാളും ത്രസിപ്പിക്കുന്ന രണ്ടാംപകുതിയും ആക്ഷന്‍ രംഗങ്ങളുമാണ് പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്നത്. ചിത്രം ഹിറ്റാകുമെന്നാണ് നിരീക്ഷകരുടെ ആദ്യദിന വിലയിരുത്തല്‍.


(shikkar first day rush- photo from kollam- courtesy orkut community)


shikkar, mohanlal, shikkar reports, shikkar review, shikkar theatre status, shikkar first day reports

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.