ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു 2009ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത 'കുട്ടിസ്രാങ്കാ'ണ് മിച്ച ചിത്രം.
'പാ'യിലെ അഭിനയത്തിന് അമിതാഭ് ബച്ചനെ മികച്ച നടനായും ബംഗാളി ചിത്രമായ 'ആബോഹോമാ'നിലെ അഭിനയത്തിന് അനന്യ ചാറ്റര്‍ജിയെ മികച്ച നടിയായും തിരഞ്ഞെടുത്തു.
'ആബോഹോമാന്‍' ഒരുക്കിയ റിതു പര്‍ണ ഘോഷാണ് മികച്ച സംവിധായകന്‍.
മികച്ച ക്യാമറ-അഞ്ജലി ശുക്ള, മികച്ച തിരക്കഥ- പി.എഫ് മാത്യൂസ്, ഹരികൃഷ്ണന്‍, വസ്ത്രാലങ്കാരം- ജയകുമാര്‍ ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങളും കുട്ടിസ്രാങ്കിനെ തേടിയെത്തി.ശിവന്‍ സംവിധാനം ചെയ്ത 'കേശു' ആണ് മികച്ച കുട്ടികളുടെ ചിത്രം. മികച്ച നിരൂപകന്‍- സി.എസ് വെങ്കിടേശ്വരന്‍, നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ക്യാമറാ മാനായി ദീപു എസ്.ഉണ്ണിയെ തിരഞ്ഞെടുത്തു. 'പഴശിരാജ'യിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ് ഇളയ രാജക്ക് ലഭിച്ചു. റസൂല്‍ പൂക്കുട്ടി (പഴശിരാജ) യാണ് മികച്ച ശബ്ദ ലേഖകന്‍.
'ത്രീ ഇഡിയറ്റ്സ്' ആണ് മികച്ച ജനപ്രിയ ചിത്രം. ദേവ് ഡി എന്ന ചിത്രത്തിലെ സംഗീതത്തിന് അമിത് ത്രിവേദിയെ മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുത്തു. മറ്റ് അവാര്‍ഡുകള്‍: സഹനടന്‍: ഫാറൂഖ് ഷേക് (ലാഹോര്‍), സഹനടി: അരുന്ധതി നാഗ് (പാ), മികച്ച മലയാള ചിത്രം: പഴശിരാജ, ഗായകന്‍: രൂപം ഇസ്ലം (മഹാനഗര്‍), നിലഞ്ജനാ സര്‍ക്കാര്‍ (ഹൌസ് ഫുള്‍).
national film awards, ananya chatterjee, amithabh bachchan, mammootty, shaji n karun, kuttisrank, pazhassi raja, resool pookkutty
0 comments:
Post a Comment