Wednesday, September 15, 2010

റമദാന്‍ റിലീസുകള്‍ ഹിറ്റിലേക്ക്



ഓണക്കാലചിത്രങ്ങള്‍ മിക്കത്തും ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞതിന്റെ ക്ഷീണവും മാനക്കേടും മലയാള സിനിമയെ അലട്ടിയ സന്ദര്‍ഭത്തില്‍ റമദാനോടനുബന്ധിച്ച് തീയറ്ററുകളിലെത്തിയ മൂന്നു ചിത്രങ്ങളും വിജയത്തിലേക്ക്. 


മോഹന്‍ലാലിന്റെ ശിക്കാര്‍, മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്, ലാല്‍ ജോസിന്റെ എല്‍സമ്മ എന്ന പെണ്‍കുട്ടി എന്നീ ചിത്രങ്ങളാണ് ഈവാരം സിനിമാശാലകളില്‍ മികച്ച പ്രതികരണം ഉണ്ടാക്കിയത്. 


എം. പത്മകുമാര്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ് പെരുന്നാള്‍ റിലീസുകളില്‍ ആദ്യം എത്തിയത്. അതിന്റെ ഗുണവും ചിത്രത്തിന് ലഭിച്ചു. അടുത്തിടെ കാണാത്ത വിധത്തില്‍ വമ്പന്‍ പ്രതികരണമാണ് എല്ലാ റിലീസ് സെന്ററുകളിലും ആദ്യ ദിവസം ലഭിച്ചത്. മോര്‍ണിംഗ് ഷോകളും മിഡ് നൈറ്റ് ഷോകളും വരെ പലേടത്തും നടത്തി. ആ കളക്ഷന്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും ശിക്കാറിന് ലഭിക്കുന്നത് ചിത്രത്തെ ഹിറ്റിലേക്ക് എത്തിക്കുന്നുണ്ട്. സ്റ്റെഡി കളക്ഷനാണ് ചിത്രത്തിന് എല്ലായിടത്തും. 


10ന് റിലീസ് ചെയ്ത മമ്മൂട്ടി- രഞ്ജിത് ടീമിന്റെ 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റും' സ്റ്റഡി കളക്ഷന്‍ നേടുന്നുണ്ട്. ലളിതമായ രംഗങ്ങളും ശുദ്ധമായ നര്‍മവും ചിത്രത്തെ കുടുംബ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നുണ്ട്. 


സൂപ്പര്‍ താരങ്ങളൊന്നുമില്ലാതെ ലാല്‍ ജോസ് ഒരുക്കിയ 'എല്‍സമ്മ എന്ന ആണ്‍കുട്ടി'ക്കും തിയറ്ററുകളില്‍ നല്ല തിരക്കാണ്. കുടുംബപ്രേക്ഷകരാണ് കൂടുതല്‍. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, ആന്‍, ജഗതി തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. 


കഴിഞ്ഞവാരം കോടതി സ്റ്റേയെ തുടര്‍ന്ന് റിലീസ് ചെയ്യാനാവാതെ പോയ മമ്മൂട്ടി- അര്‍ജുന്‍ ടീമിന്റെ 'വന്ദേമാതരം' ഈ വാരം പുറത്തിറങ്ങും.


malayalam film reviews, cinemajalakam, vande mataram, elsamma enna aankutty, pranchiyettan and the saint, shikkar, mohanlal, mammootty, ann augustine

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.