Thursday, September 30, 2010

ഉറുമിയില്‍ വിക്രമും !



സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം 'ഉറുമി'യില്‍ പ്രമുഖ തമിഴ്താരം വിക്രമും അഭിനയിക്കുന്നു. ചിത്രത്തില്‍ അതിഥി താരമായാണ് വിക്രം എത്തുക.


 ചരിത്ര പശ്ചാത്തലമുള്ള 'ഉറുമി'യില്‍ വ്യത്യസ്ത വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ജെനീലിയ ഡിസൂസയാണ് നായിക. പ്രഭുദേവ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് താരം തബു, വിദ്യാ ബാലന്‍ , പൃഥ്വിരാജിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് എന്നിവരും അതിഥി വേഷത്തില്‍ ഉറുമിയില്‍ എത്തും.


 'കേരളാ കഫേ'യിലൂടെ ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളത്തിലെ വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ആഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍, പൃഥ്വിരാജ്, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്നാണ്. ദീപക് ദേവിന്റേതാണ് സംഗീതം. മഹാരാഷ്ട്രയിലെ മാല്‍ഷെജ് വനങ്ങളില്‍ ചിത്രീകരണം പുരോഗമിക്കുന്നു. 





urumi, prithviraj, vikram, santhosh sivan, genelia, tabu, prabhu deva, sankar ramakrishnan, august films

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.