കുട്ടികളുടെ ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ച 'കേശു' പകര്‍പ്പാണെന്നും പിതാവിന്റെ ചിത്രം വിലയിരുത്തിയ ജൂറിയില്‍ മകന് അംഗമായത് ശരിയായ പ്രവണത അല്ലെന്നും സംവിധായകന് ഹരികുമാര്‍. ദേശീയ അവാര്‍ഡ് ജൂറി അംഗമായിരുന്ന ഹരികുമാര്‍ തിരുവനന്തപുരം കേസരി സ്മാരക ഹാളില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
സംവിധായകന് ശിവന്റെ 'കേശു' വിലയിരുത്തിയ ജൂറിയില്‍ മകന് സഞ്ജീവ് ശിവന് അംഗമായത് ശരിയായില്ല. കുട്ടികളുടെ ചിത്രങ്ങളില്‍ അവസാന ഘട്ടം വരെയെത്തിയ രണ്ടു ചിത്രങ്ങളും നിലവാരമുള്ളവ ആയിരുന്നില്ല.
എങ്കിലും കുട്ടികളുടെ ചിത്രത്തെ പ്രോല്‍സാഹിപ്പിക്കുക എന്ന നിലയില്‍ രണ്ടിനും അവാര്‍ഡ് നല്‍കുകയായിരുന്നു. 'കേശു' താന്‍ മുന്‍പ് എന്‍. മോഹനന്റെ കഥയെ ആധാരമാക്കി സംവിധാനം ചെയ്ത 'പുലര്‍വെട്ടം' എന്ന ചിത്രത്തിന്റെ പകര്‍പ്പാണെന്നും ഹരികുമാര്‍ പറഞ്ഞു.
മികച്ച നടനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ മമ്മൂട്ടിയുടെ അഭിനയത്തെ പ്പറ്റി ആര്‍ക്കും രണ്ടഭിപ്രായം ഇല്ലായിരുന്നു. എങ്കിലും സാങ്കേതിക മികവ് കൂടി കണക്കിലെടുത്ത് ബച്ചന് നല്കാന് തീരുമാനിക്കുകയായിരുന്നെന്ന് ഹരികുമാര്‍ പറഞ്ഞു.
എന്നാല്‍ 'കേശു' ഒരു സിനിമയുടെയും പകര്‍പ്പല്ലെന്നും എന്‍. മോഹനന്റെ കഥ സിനിമയാക്കാനുള്ള അവകാശം താന്‍ നേരത്തെ നേടിയിരുന്നെന്നും സംവിധായകന് ശിവന് പറഞ്ഞു.
keshu, national film award, director sivan, director harikumar

0 comments:
Post a Comment