Wednesday, September 15, 2010

മമ്മൂട്ടിക്ക് മാത്രമേ പ്രാഞ്ചിയേട്ടനാകൂ- രഞ്ജിത്ത്



മമ്മൂട്ടിക്കല്ലാതെ പ്രാഞ്ചിയേട്ടന്‍ എന്ന കഥാപാത്രം മറ്റാര്‍ക്കും ഇത്ര നന്നായി കൈകാര്യം ചെയ്യാനാകുമായിരുന്നില്ലെന്ന് സംവിധായകന്‍ രഞ്ജിത്ത്. തന്റെ 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് ' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനുശേഷം കോഴിക്കോട് പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


 പ്രാഞ്ചിയേട്ടന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ മമ്മൂട്ടിയുടെ രൂപമായിരുന്നു അദ്ദേഹത്തിന്. തന്റെ അറിവില്‍ മമ്മൂട്ടിക്കല്ലാതെ ആര്‍ക്കും ആ കഥാപാത്രം ഇത്ര മനോഹരമായി കൈകാര്യം ചെയ്യാനാകില്ല. സ്ഥിരം വഴിയില്‍ നിന്ന് മാറി സഞ്ചരിക്കണമെന്ന് കരുതിയിരുന്നു. എന്നാല്‍ പ്രേക്ഷകരോട് ചിത്രം സംവദിക്കുകയും വേണം. അത്തരത്തിലാണ് പ്രാഞ്ചിയേട്ടന്‍ ഒരുക്കിയത്.  


പുതിയ ആശയങ്ങളുള്ള നല്ല സിനിമകള്‍ ജനം സ്വീകരിക്കും. അതിന്റെ തെളിവാണ് 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റി'ന്റെ വിജയം. താരങ്ങളുടെ പ്രതിഫലമല്ല മേഖലയിലെ പ്രശ്നം. തിരക്കഥാകൃത്ത് ടി.എ. റസാഖും പങ്കെടുത്തു.  പ്രസ്ക്ലബ് പ്രസിഡന്റ് ആര്‍. മധുശങ്കര്‍ സ്വാഗതം പറഞ്ഞു.


mammootty, renjith

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.