Wednesday, September 8, 2010

സിനിമാപ്പൂരം തുടങ്ങുന്നു



ഓണത്തിന് തിയറ്ററുകളില്‍ നഷ്ടമായ താരപ്രഭ ഈവാരം തിരിച്ചുവരുന്നു. പെരുന്നാളിനോടനുബന്ധിച്ച് ഈ വാരാന്ത്യം സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളടക്കം നാലുമലയാള ചിത്രങ്ങളും നിരവധി അന്യ ഭാഷാ ചിത്രങ്ങളും തീയറ്ററുകളില്‍ നിറവേകും.


 മോഹന്‍ലാല്‍ നായകനായ എം.പത്മകുമാറിന്റെ 'ശിക്കാര്‍', മമ്മൂട്ടി നായകനായി രഞ്ജിത്തിന്റെ 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്', മമ്മൂട്ടി-  അര്‍ജുന്‍ എന്നിവര്‍ അഭിനയിക്കുന്ന അരവിന്ദിന്റെ 'വന്ദേ മാതരം', കുഞ്ചാക്കോ ബോബന്‍- ഇന്ദ്രജിത്ത് എന്നിവര്‍ അഭിനയിക്കുന്ന ലാല്‍ജോസ് ചിത്രം 'എല്‍സമ്മ എന്ന ആണ്‍കുട്ടി' എന്നിവയാണ് ഈയാഴ്ചത്തെ മലയാളം റിലീസുകള്‍. കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിലെ വിവിധ തിയറ്ററുകളിലായി ഈ ചിത്രങ്ങള്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞു. പല കേന്ദ്രങ്ങളില്‍ ഒന്നിലധികം തിയറ്ററുകളില്‍ റംസാന്‍ റിലീസ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിലെത്തും.


 മോഹന്‍ലാലിന്റെ 'ശിക്കാര്‍' ആണ് ആദ്യം പ്രദര്‍ശനത്തിനെത്തുക. സെപ്റ്റംബര്‍ ഒന്‍പതിനാണ് റിലീസ്. കേരളത്തിലും തമിഴ്നാട്ടിലും മറ്റുമായി 100 കേന്ദ്രങ്ങളാണ് ചിത്രത്തിനായി ചാര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് ശ്രീകുമാര്‍, ശ്രീവിശാഖ് തീയറ്ററിലാണ് റിലീസ്. ആദ്യം ദിവസം ന്യൂവിലുമുണ്ടാകും. എറണാകുളത്ത് കവിതയിലും സിനിമാക്സിലും ചിത്രമുണ്ട്. ആറ്റിങ്ങലില്‍ ഗംഗാ കോംപ്ലക്സിലെ തിയറ്ററുകളിലും ഡ്രീംസിലുമാണ് ചാര്‍ട്ടിംഗ്. കോഴിക്കോട് കൈരളി- ശ്രീ, തൃശൂര്‍ കൈരളി, കണ്ണൂര്‍ കവിത, മൂവാറ്റുപുഴ ഐസക്സ്, നെടുമങ്ങാട് ശ്രീസരസ്വതി, പാലക്കാട് പ്രിയ, കാഞ്ഞങ്ങാട് വിനായക പാരഡൈസ് തുടങ്ങിയവയാണ് മറ്റു പ്രധാന കേന്ദ്രങ്ങള്‍.


 മമ്മൂട്ടി- പ്രിയാമണി എന്നിവര്‍ മുഖ്യകഥാപാത്രങ്ങളാകുന്ന 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്' രഞ്ജിത്തിന്റെ വ്യത്യസ്തമായ ചിത്രമാണ്. മമ്മൂട്ടി തൃശൂര്‍ ഭാഷയാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നത്. പ്ലേ ഹൌസ് തിയറ്ററുകളില്‍ എത്തിക്കുന്ന ചിത്രം തിരുവനന്തപുരം കൃപയിലാണ്. 


മമ്മൂട്ടി സി.ബി.ഐ ഓഫീസറായി എത്തുന്ന 'വന്ദേ മാതരം' 10ന് റിലീസ് ചെയ്യും. തിരുവനന്തപുരത്ത് ന്യൂ, ധന്യ, രമ്യ എന്നീ തിയറ്റുകളിലാണ് ചാര്‍ട്ട്. അര്‍ജുന്‍, സ്നേഹ എന്നിവരും മുഖ്യവേഷത്തിലുണ്ട്. 


ലാല്‍ജോസ് സംവിധാനം ചെയ്യുന്ന 'എല്‍സമ്മ എന്ന ആണ്‍കുട്ടി' ആണ് കുടുംബപ്രേക്ഷകരുടെ മറ്റൊരാകര്‍ഷണം. പുതുമുഖം ആന്‍ അഗസ്റ്റിന്‍ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, മണിക്കുട്ടന്‍, ജഗതി, നെടുമുടി, രാജു, വിജയരാഘവന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ലാല്‍ റിലീസ് വഴി തിയറ്ററിലെത്തിക്കുന്ന ചിത്രം തിരുവനന്തപുരത്ത് ശ്രീപത്മനാഭയിലാണ്. 
തെലുങ്കില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റിയ 'അരുന്ധതി' എന്ന ഫാന്റസി ഹൊറര്‍ ചിത്രവും 10ന് തിയറ്ററുകളില്‍ എത്തിയേക്കും. അനുഷ്കയുടെ ഡബിള്‍ റോളാണ് പ്രത്യേകത. അന്യഭാഷാ ചിത്രങ്ങളും പെരുന്നാള്‍ സീസണില്‍ തീയറ്ററുകളില്‍ എത്തും. 


ഹോളിവുഡ് ത്രീഡി ചിത്രമായ 'റെസിഡന്റ് ഈവിള്‍ 4' ആണ് ഇതില്‍ പ്രധാനം. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ചിത്രം ത്രി ഡിയില്‍ പ്രദര്‍ശിപ്പിക്കും. ആര്യ, നയന്‍താര ടീമിന്റെ 'ബോസ് ഏങ്ങിര ഭാസ്കരന്‍' ആണ് പ്രധാന തമിഴ് റിലീസ്.


ramzan film releases, shikkar, mohanlal, pranchiyettan, mammootty, elsamma enna aankutty, ann, laljose, vande mataram, mammootty, arjun, boss engira bhaskaran, resident evil, arundhathi

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.