Thursday, September 9, 2010

വേണു നാഗവള്ളി അന്തരിച്ചു



മലയാള ചലച്ചിത്രരംഗത്ത് നടനായും സംവിധായകനായും തിരക്കഥാകൃത്തായും വ്യക്തിമുദ്ര പതിപ്പിച്ച വേണു നാഗവള്ളി (61) അന്തരിച്ചു. 


തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു. ഭാര്യ: മീര. മൃതദേഹം രാവിലെ എട്ടിന് കവടിയാറിലെ വീട്ടിലെത്തിക്കും. 


നാഗവള്ളി ആര്‍.എസ്. കുറുപ്പിന്റെ മകനായ വേണു, ഗായകനായി ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തെത്തുന്നത്. ഉള്‍ക്കടല്‍, ദേവദാസ്,മീനമാസത്തിലെ സൂര്യന്‍, ശാലിനി എന്റെ കൂട്ടുകാരി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.


സുഖമോ ദേവി, സര്‍വകലാശാല, അയിത്തം, ലാല്‍സലാം, ഏയ് ഓട്ടോ, കിഴക്കുണരും പക്ഷി, കളിപ്പാട്ടം, അഗ്നിദേവന്‍, രക്തസാക്ഷികള്‍ സിന്ദാബാദ്, ഭാര്യ സ്വന്തം സുഹൃത്ത് തുടങ്ങിയവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍. 


ഈ ഗാനം മറക്കുമോ, ഗുരുജി ഒരു വാക്ക്, ഗായത്രീദേവി എന്റെ അമ്മ, അഹം, അര്‍ഥം, വിഷ്ണു, കിലുക്കം തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ തിരക്കഥകളാണ്.


venu nagavalli, venu nagavally, venu nagavalli died

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.