Wednesday, September 8, 2010

തമിഴ് നടന്‍ മുരളി അന്തരിച്ചു



പ്രശസ്ത തമിഴ്നടന്‍ മുരളി (46) ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയില്‍ അന്തരിച്ചു. ബുധനാഴ്ച വെളുപ്പിനായിരുന്നു അന്ത്യം. 


1984ല്‍ സിനിമാ ജീവിതം ആരംഭിച്ച മുരളി 100ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. കന്നഡ സംവിധായകന്‍ ആയിരുന്ന സിദ്ധലിംഗയ്യയുടെ മകനാണ് ഇദ്ദേഹം. പൂവിലങ്ങ് ആയിരുന്നു ആദ്യ ചിത്രം.


 90 കളില്‍ ഇദ്ദേഹത്തിന്റെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ തീയറ്ററുകളില്‍ എത്തി. പുതുവസന്തം, ഇദയം, പൊര്‍ക്കാലം, സുന്ദരാ ട്രാവല്‍സ്, വട്ടക്കോട്ടൈ ഇരണിയന്‍, ഉന്നരുകില്‍ നാനിരുന്താല്‍, ആനന്ദം തുടങ്ങിയവ മുരളിയുടെ പ്രധാന ചിത്രങ്ങളാണ്. 


ഏറ്റവും പുതിയ ചിത്രം കവസം അടുത്തവാരം റിലീസിന് തയാറായിയിരിക്കുകയായിരുന്നു. ഭാര്യ: ശോഭ. മക്കള്‍: അഥര്‍വ്, ആകാശ്. അഥര്‍വ് ഈമാസം പുറത്തിറങ്ങിയ ബാനാ കാറ്റാടി എന്ന ചിത്രത്തില്‍ നായകനായി അരങ്ങേറ്റം കുറിച്ചിരുന്നു.


tamil actor murali dead, tamil actor murali, puthu vasantham, porkkalam, baana kaathadi

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.