Wednesday, September 8, 2010

അഴീക്കോടിന്റെ വക്കീല്‍ നോട്ടീസിന് മോഹന്‍ലാലിന്റെ മറുപടി



മതിഭ്രമം എന്ന പദം ഉപയോഗിച്ച് സുകുമാര്‍ അഴീക്കോടിനെതിരെ പ്രസ്താവന നടത്തിയിട്ടില്ലെന്ന് നടന്‍ മോഹന്‍ലാലിന്റെ മറുപടി. അപകീര്‍ത്തികരമായ പ്രസ്താവന നടത്തുന്നെന്നാരോപിച്ച് സുകുമാര്‍ അഴീക്കോട് അയച്ച വക്കീല്‍ നോട്ടീസിന്  മറുപടിയിലാണ് മോഹന്‍ലാല്‍ ഇങ്ങനെ വിശദീകരിച്ചത്. 


താര സംഘടന അമ്മയുടെ കാഴ്ചപ്പാടാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയത്. വിവാദത്തില്‍ സംഘടനക്കായി മറുപടി പറയാന്‍ ബാധ്യതയുണ്ട്. അഴീക്കോടിന്റെ സല്‍പ്പേരിനെ ബാധിക്കുന്ന പരാമര്‍ശം ഉണ്ടായിട്ടില്ല.പരിഹാരമായി പ്രസ്താവന  പ്രസിദ്ധീകരിക്കേണ്ടതിന്‍േറയോ നഷ്ടപരിഹാരം നല്‍കേണ്ടതിന്‍േറയോ ആവശ്യമില്ലെന്നും മറുപടി നോട്ടീസില്‍ വ്യക്തമാക്കുന്നു.

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.