Monday, September 6, 2010

വിനയന്‍ ചിത്രത്തിലും അഭിനയിക്കാം: പ്രവീണ



നല്ല കഥാപാത്രമാണ് ലഭിക്കുന്നതെങ്കില്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിലും വിരോധമില്ലെന്ന് നടി പ്രവീണ അഭിപ്രായപ്പെട്ടു. ഏതു സംവിധായകന്റേതായാലും കഥാപാത്രം നല്ലതാണെങ്കിലേ താന്‍ അഭിനയിക്കൂവെന്നും അവര്‍ വ്യക്തമാക്കി. 


കബീര്‍ റാവുത്തര്‍ സംവിധാനം ചെയ്ത 'ഇങ്ങനെയും ഒരാള്‍' എന്ന സിനിമയുടെ പ്രദര്‍ശനത്തെത്തുടര്‍ന്ന് പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു പ്രവീണ. 


സിനിമക്ക് വേണ്ടി ജീവിച്ച തിലകനെപ്പോലൊരു നടനെ 'അമ്മ' ഒഴിവാക്കുന്നത് ദയനീയമാണ്. ഗുരുതുല്യനായാണ് അദ്ദേഹത്തെ കാണുന്നത്. സിനിമയായാലും സീരിയലായാലും കഥാപാത്രത്തിനാണ് എണ്ണത്തിനേക്കാള്‍ താന്‍ പ്രാമുഖ്യം നല്‍കുകയെന്നും പ്രവീണ പറഞ്ഞു. 


സംവിധായകന് ഇഷ്ടപ്പെട്ട രീതിയില്‍ തിരക്കഥയെഴുതുന്നയാളാണ് നല്ല തിരക്കഥാകൃത്തെന്ന് സംവിധായകന്‍ കബീര്‍ റാവുത്തര്‍ പറഞ്ഞു. ചെറുകിട സിനിമകള്‍ക്ക് തീയറ്റര്‍ ലഭിക്കാനുള്ള പ്രശ്നം രൂക്ഷമാണെന്നും പദ്ദേഹം പറഞ്ഞു. നിര്‍മാതാവ് സൈനുദ്ദീന്‍, നടന്‍ പി. ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.


praveena, actress praveena, vinayan, inganeyum oraal, kabeer ravuther

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.