Saturday, September 4, 2010

സൌന്ദര്യ രജനീകാന്ത് വിവാഹിതയായി



സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ഇളയമകള്‍ സൌന്ദര്യയും വ്യവസായപ്രമുഖന്‍ അശ്വിനും വെള്ളിയാഴ്ച വിവാഹിതരായി.


  ചെന്നൈ എഗ്മോര്‍ റാണി മെയ്യമ്മാള്‍ ഹാളിലായിരുന്നു ചടങ്ങുകള്. ബ്രാഹ്മണ ആചാരപ്രകാരം നടന്ന വിവാഹചടങ്ങില്‍ സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക മേഖലയില്‍നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. 


ആഭ്യന്തരമന്ത്രി പി.ചിദംബരം, സിനിമാരംഗത്തുനിന്ന് സൂപ്പര്‍ സ്റ്റാര്‍ ചിരംജീവി, സൂര്യ, ജ്യോതിക, വിജയകാന്ത്, വിജയകുമാര്‍, ശരത്കുമാര്‍, രാധിക, കമലഹാസന്‍, ഗൌതമി, ശിവകുമാര്‍, സുമന്‍, മീന, ശ്രീദേവി വിജയകുമാര്‍, കെ.എസ് രവികുമാര്‍, മണിരത്നം, സുഹാസിനി തുടങ്ങിയവര്‍ വിവാഹത്തിനെത്തി. വൈകിട്ട് നടന്ന സല്‍കാരത്തില്‍ ബോളിവുഡില്‍ നിന്ന് അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി തുടങ്ങിയര്‍ സംബന്ധിച്ചു.


tags: saundarya rajnikant marriage, rajnikant, rajanikant daughter


0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.