Friday, September 3, 2010

ഇങ്ങനെയും ഒരാള്‍ മൂന്നുമുതല്‍



വിനുമോഹന്‍, സരയൂ തുടങ്ങിയവര്‍ അഭിനയിച്ച് കബീര്‍ റാവുത്തര്‍ സംവിധാനം ചെയ്യുന്ന 'ഇങ്ങനെയും ഒരാള്‍' സെപ്റ്റംബര്‍ മൂന്നിന് റിലീസ് ചെയ്യും. മറ്റു മലയാള ചിത്രങ്ങള്‍ ഈ വാരം റിലീസ് ഇല്ല.




 മൂന്ന് ഹിന്ദി ചിത്രങ്ങള്‍ വേള്‍ഡ് റിലീസിനൊപ്പം കേരളത്തിലും മൂന്നിനെത്തും. അര്‍ജുന്‍ റാംപാല്‍, കാജല്‍, കരീന തുടങ്ങിയവര്‍ അഭിനയിച്ച 'വീ ആര്‍ ഫാമിലി', അജയ് ദേവ്ഗണ്‍, സമീറ റെഡ്ഡി തുടങ്ങിയവര്‍ അഭിനയിച്ച 'റെഡ് അലര്‍ട്ട്', 'ഇമോഷണല്‍ അത്യാചാര്‍' എന്നിവയാണിവ.




കൂടുതല്‍ മലയാള ചിത്രങ്ങള്‍ റിലീസിന് തയാറായിട്ടുണ്ടെങ്കിലും അടുത്തവാരം പെരുന്നാളിനോടനുബന്ധിച്ചേ ഇവ റിലീസ് ചെയ്യൂ. 


മോഹന്‍ലാലിന്റെ 'ശിക്കാര്‍', മമ്മൂട്ടിയുടെ 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്', 'വന്ദേമാതരം', ലാല്‍ജോസിന്റെ 'എല്‍സമ്മ എന്ന ആണ്‍കുട്ടി', തെലുങ്കില്‍ നിന്നുള്ള ഡബ്ബിംഗ് ചിത്രം 'അരുന്ധതി' എന്നിവ അടുത്തവാരം തീയറ്ററുകളിലെത്തും. 

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.