Thursday, September 2, 2010

ത്രീഡി 'ഡ്രാക്കുള' വരുന്നു




ഇന്ത്യയിലെ മൂന്നാമത്തെ ത്രീഡി സിനിമ മലയാളത്തില്‍ വരുന്നു. ഡ്രാക്കുള കഥയെ ആസ്പദമാക്കി സിനിമ സംവിധാനം ചെയ്യുന്നത് രൂപേഷ് പോളാണ്. ഷൂട്ടിംഗ് ഒക്ടോബറില്‍ തുടങ്ങും.


 ഫ്രെയിംസ് ഫിലിം കമ്പനിയുടേയും സിനിമാ വെരിതെ സാങ്കേതിക സംഘത്തിന്റെയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന ഫലമായാണ് സിനിമയൊരുങ്ങുന്നത്. ട്രാന്‍സില്‍ വാനിയയിലെ ഡ്രാക്കുളക്കോട്ടയും, കോഴിക്കോട് മെഡിക്കല്‍ കോളജിലുമെല്ലാം ചിത്രീകരണം നടത്തും. പത്ത് കോടി രൂപയാണ് ബഡ്ജറ്റ്. 
ത്രീഡി സിനിമ ഷുട്ട് ചെയ്യാനുള്ള കാമറയും എഡിറ്റിംഗ് സംവിധാനവുമെല്ലാം പ്രത്യേകം തയ്യാറാക്കും. മനുഷ്യ നിര്‍മ്മിത ലെന്‍സാണ് കാമറയിലുപയോഗിച്ചിരിക്കുന്നത്. ഡ്രാക്കുള തന്റെ ഏഴാമത്തെ വധുവിനെ കണ്ടെത്താന്‍ കേരളത്തിലെത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം. 


പ്രേമന്‍ പൊന്തേന്‍, എന്‍.കെ സജീവ് മേനോന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്. ഒന്നിലധികം ഭാഷയില്‍ നിര്‍മിക്കുന്ന ചിത്രം ഡിസംബറോടെ റിലീസ് ചെയ്യാനാണുദ്ദേശിക്കുന്നതെന്ന് ഫ്രെയിംസ് ഫിലിം കമ്പനി മാനേജിംഗ് ഡയറക്ടര്‍ എന്‍ കെ സജീവ് മേനോന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രൂപേഷ് പോള്‍, ഉണ്ണി മലയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




malayalam film dracula, 3d dracula, roopesh paul

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.