Wednesday, September 15, 2010

ഡബാംഗ് തകര്‍ത്തുവാരുന്നു, ആദ്യവാര ഷെയര്‍ 50 കോടി എത്തും



ഡബാംഗ് തകര്‍ത്തുവാരുന്നു, ആദ്യവാര ഷെയര്‍ 50 കോടി എത്തും സല്‍മാന്‍ ഖാന്‍ നായകനായി അഭിനയിച്ച 'ഡബാംഗ്' ബോക്സ് ഓഫീസ് വേട്ട തുടരുന്നു. 


പെരുന്നാളിന് പുറത്തിറങ്ങിയ ചിത്രം ആദ്യദിന കളക്ഷനില്‍ നേരത്തെ 'ത്രീ ഇഡിയറ്റ് നേടിയ റെക്കോഡ് തകര്‍ത്തിരുന്നു. 13 കോടിയാണ് ത്രീ ഇഡിയറ്റ്സ് ആദ്യദിനം നേടിയത്. ഡബാംഗ് നേടിയത് 14.5 കോടിയും.  


ഇപ്പോള്‍ തീയറ്ററുകളില്‍ നിന്നുള്ള പ്രതികരണ പ്രകാരം വ്യാഴാഴ്ച ഒരു വാരം പിന്നിടുമ്പോള്‍ ഷെയര്‍ ഇന്ത്യയിലെ തീയറ്ററുകളില്‍ നിന്നുമാത്രം 48 കോടി മുതല്‍ 50 കോടി വരെ ആയിരിക്കും. സിംഗിള്‍ സ്ക്രീനുകളില്‍ നിന്നുള്ള ഡിസ്ട്രിബ്യൂട്ടര്‍ ഷെയറും മുമ്പുണ്ടാകാത്ത വിധം ആയിരിക്കും.


 ചൊവ്വാഴ്ചത്തെ ചിത്രത്തിന്റെ നെറ്റ് കളക്ഷന്‍ 8 കോടി ആണ്. ഷഞ്ച് ദിവസത്തെ നെറ്റ് 66 കോടിക്കു മുകളിലും. അഭിനവ് സിംഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശത്രുഘ്നന്‍ സിന്‍ഹയുടെ മകള്‍ സോനാക്ഷിയാണ് നായിക. ചിത്രം നിര്‍മിച്ചത് സല്‍മാന്റെ സഹോദരനായ അര്‍ബാസ് ഖാനാണ്. 


salman khan, dabangg, dabangg collection report, dabangg review

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.