Monday, August 23, 2010

ചേംബറിന്റെ സമ്മതമില്ലാതെ സര്‍ട്ടിഫിക്കറ്റ് നല്‍കില്ല: സെന്‍സര്‍ ബോര്‍ഡ്

ഫിലിം ചേംബറിന്റെ സമ്മതമില്ലാതെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിയമ ഇല്ലെന്നു ഫിലിം സെന്‍സര്‍ ബോര്‍ഡ് നിലപാട് വ്യക്തമാക്കി. 
എന്നാല്‍ കഴിഞ്ഞ മാസം യക്ഷിയും ഞാനും എന്നാ വിനയന്‍ ചിത്രത്തിന്  ചേംബറിന്റെ സമ്മതം ഇല്ലാതെ തന്നെ ബോര്‍ഡ് സര്‍ടിഫിക്കറ്റ് നല്‍കിയിരുന്നു. 

സുകു മേനോന്‍ സംവിധാനം ചെയ്യുന്ന 'കളഭമഴ' എന്ന സിനിമ ചേംബറിന്റെ സമ്മതമില്ലാതെ സമര്പിച്ചപ്പോള്‍ ആണ് ബോര്‍ഡ് ഇപ്പോള്‍ സെര്‍തിഫികട്റ്റ് നിഷേധിച്ചത്. 

കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം അനുസരിച്ചും നിയമങ്ങള്‍ അനുസരിച്ചും ആണ് നടപടി എന്നാണ് സിനിമയുടെ നിര്‍മാതാവിനെ ബോര്‍ഡ് അറിയിച്ചതത്രേ.ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ കളഭമഴയുടെ നിര്‍മാതാവും സംവിധായകനും ആലോചിക്കുന്നുണ്ട്.

വിവരാവകാശ നിയമപ്രകാരം മുന്‍പ് ലഭിച്ച വിവരപ്രകാരം ചേംബറിന്റെ അനുമതി ഇല്ലാതെ തന്നെ സിനിമ സെന്‍സര്‍ ചെയ്യാം എന്ന് നേരത്തെ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. അങ്ങനെയാണ് യക്ഷിയും ഞാനും സെന്‍സര്‍ ചെയ്തത്. എന്നാല്‍ ആ നിലപാടില്‍ നിന്നാണ് ഇപ്പോള്‍ ബോര്‍ഡ് മലക്കം മറിഞ്ഞത്.

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.