മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ട്വന്റി 20ക്ക് ശേഷം വീണ്ടും ഒരു വമ്പന്‍ ചിത്രത്തില്‍ ഒന്നിക്കുന്നു. 'അരക്കള്ളന്‍ മുക്കാല്‍ കള്ളന്' എന്ന് ഇപ്പോള്‍ പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് താര രാജാക്കന്മാര് ഒന്നിക്കുക.
ട്വന്റി 20 ഉള്‍പെടെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ച സിബി കൃഷ്ണ ഉദയ് കെ തോമസ് കൂട്ട് കേട്ടാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഇവരുടെ ആദ്യ സംവിധാന സംരംഭം ആണിത്.
ഇങ്ങനെ ഒരു ചിത്രം ആലോചനയില്‍ ഉണ്ടെന്നു നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സ്ഥിരീകരണം ലഭിച്ചിരുന്നില്ല. എന്നാല്‍ ഓണത്തിന് ദൂരദര്ശന് നല്കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. മമ്മൂട്ടിയുടെ നിര്‍മാണകമ്പനി ആയ പ്ലേ ഹൌസ് ചിത്രം നിര്‍മിക്കും എന്നാണ് സൂചനകള്‍. അടുത്ത ഓണത്തിന് റിലീസ് കണക്കാക്കി ആയിരിക്കും ചിത്രം ഒരുങ്ങുക.
mammootty, mohanlal, arakkallan mukkalkallan, uday krishna- sibi k. thomas
0 comments:
Post a Comment