Friday, August 27, 2010

തെലുങ്കില്‍നിന്ന് 'അരുന്ധതി' മലയാളത്തിലേക്ക്



 തെലുങ്കിലെ കഴിഞ്ഞവര്‍ഷത്തെ സൂപ്പര്‍ മെഗാഹിറ്റ് ഹൊറര്‍ മാന്ത്രിക ചിത്രം 'അരുന്ധതി' അതേ പേരില്‍ മലയാളത്തില്‍ മൊഴിമാറ്റി എത്തുന്നു. ഗ്ലാമര്‍ യുവറാണി അനുഷ്കയുടെ വ്യത്യസ്തമായ ഡബിള്‍ റോളാണ് ചിത്രത്തിന്റെ പ്രത്യേകത.

 സ്ഥിരം ആടിപ്പാടുന്ന നായികാവേഷങ്ങള്‍ക്കപ്പുറം അനുഷ്കയുടെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും ശക്തമായ നായികാ കഥാപാത്രമാണിതില്‍. ജജ്ജമ്മയായും അവരുടെ പുനര്‍ജന്‍മമായ പേരക്കുട്ടി അരുന്ധതിയായും അനുഷ്ക അരങ്ങുവാഴുകയാണീ ചിത്രത്തില്‍. സോനു സൂദ്, സായാജി ഷിന്‍ഡേ, മനോരമ തുടങ്ങിയവര്‍ മറ്റു പ്രമുഖ വേഷങ്ങളിലെത്തും. 

കോടി രാമകൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തില്‍ കോടിയാണ് സംഗീതം.ഹൊറര്‍ രംഗങ്ങളും സംഭ്രമജനകമായ ഗ്രാഫിക്സും മറ്റുമായി സാങ്കേതികമായി ഏറെ മുന്നിലാണ് ചിത്രം.
 തമിഴിലേക്ക് മൊഴിമാറ്റിയപ്പോഴും വന്‍ വിജയം കൊയ്യാന്‍ ചിത്രത്തിനായിരുന്നു. തെലുങ്കില്‍ റെക്കോര്‍ഡ് തുകക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് ജെമിനി ടി.വിക്ക് വിറ്റുപോയത്. മലയാളത്തില്‍ ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.




click  to see full size images















































arundhathi, anushka, arundhathi film, sonu sood, kodi ramakrishna, malayalam film, anushka gallery




0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.