Wednesday, August 25, 2010

'യന്തിരന്‍' സെവന്‍ ആര്‍ട്സിന്


രജനീകാന്ത് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം 'യന്തിരന്റെ' കേരളത്തിലെ വിതരണാവകാശം സെവന്‍ ആര്‍ട്സിന് ലഭിച്ചു. ഷങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന് അഞ്ചു കോടി രൂപ നല്‍കിയാണ് സെവന്‍ ആര്‍ട്സിലെ ജി.പി വിജയകുമാര്‍ വിതരണാവകാശം നേടിയതെന്നാണ് വാര്‍ത്തകള്‍. 


ഇത് ഒരു തമിഴ് ചിത്രത്തിന് കേരളത്തിലെ വിതരണാവകാശത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ്. രജനീകാന്തിന്റെ 'ശിവാജി' യുടെ വിതരണാവകാശം ജോണി സാഗരികക്കായിരുന്നു. ജോണി സാഗരിക, ഗോകുലം മൂവീസ് ഉള്‍പ്പെടെയുള്ള കമ്പനികളും 'യന്തിരന്റെ' കേരളാ അവകാശങ്ങള്‍ നേടാന്‍ ശ്രമിച്ചിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.


 സണ്‍ പിക്ചേഴ്സ് നിര്‍മിച്ച് ലോകമാകെ മാര്‍ക്കറ്റ് ചെയ്യുന്ന ചിത്രം സെപറ്റംബര്‍ 23നാണ് റിലീസ് ചെയ്യുന്നത്. ഏ.ആര്‍ റഹ്മാന്‍ ഈണമിട്ട ഗാനങ്ങള്‍ ഇതിനകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയിട്ടുണ്ട്. 'റോബോ' എന്ന പേരില്‍ തെലുങ്കിലും 'റോബോട്ട് 'എന്ന പേരില്‍ ഹിന്ദിയിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും.


enthiran, robot, rajnikant, aishwarya rai, shankar film, rajnikant robo, a.r rahman

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.