Tuesday, August 31, 2010

പ്രാഞ്ചിയേട്ടന്റെ ഫ്‌ളക്‌സ് നശിപ്പിച്ചു

 മമ്മൂട്ടി നായകനാകുന്ന 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്' എന്ന ചിത്രത്തിന്‍െ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കൊച്ചി നഗരത്തില്‍ വ്യാപകമായി നശിപ്പിച്ചതായി പരാതി. മമ്മൂട്ടിയുടെ മുഖമുള്ള ഭാഗമാണ് കീറിയ നിലയിലുള്ളത്. ശനിയാഴ്ച  അര്‍ധരാത്രിയാണ് ഇവ നശിപ്പിച്ചത്. 


എന്നാല്‍ മറ്റു ചിത്രങ്ങളുടെ പരസ്യങ്ങളൊന്നും കീറാത്തതിനാല്‍ ഈ ചിത്രത്തെ മാത്രം ലക്ഷ്യമാക്കിയവരാണ് പിന്നിലെന്നാണ് സൂചന. 40ലേറെ ഫ്‌ളക്‌സുകളാണ് എറണാകുളം നഗരത്തില്‍ വെച്ചിരുന്നത്. ഇതില്‍ 22ലേറെ എണ്ണം കീറിയനിലയിലാണ്. സംഭവത്തില്‍ പ്രൊഡൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാബു ചെറിയാന്‍ അപലപിച്ചു. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 


സിനിമയുടെ നിര്‍മാതാവും സംവിധായകന്‍ രഞ്ജിത്താണ്. ആക്ഷേപഹാസ്യരൂപത്തിലുള്ള പ്രാഞ്ചിയേട്ടനില്‍ പ്രിയാമണിയാണ് നായിക. സെപ്റ്റംബര്‍ ആദ്യവാരം പ്രദര്‍ശനത്തിനെത്തും. സംഭവത്തില്‍ പ്രൊഡൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാബു ചെറിയാന്‍ അപലപിച്ചു. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സിനിമയുടെ നിര്‍മാതാവും സംവിധായകന്‍ രഞ്ജിത്താണ്. ആക്ഷേപഹാസ്യരൂപത്തിലുള്ള പ്രാഞ്ചിയേട്ടനില്‍ പ്രിയാമണിയാണ് നായിക. സെപ്റ്റംബര്‍ ആദ്യവാരം പ്രദര്‍ശനത്തിനെത്തും.





pranchiyettan and the saint, mammootty priyamani, mammootty, renjith, play house

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.