Sunday, August 29, 2010

ലോട്ടറി പരസ്യത്തില്‍ നിന്ന് പിന്‍മാറുന്നെന്ന് ജഗതി



സിക്കിം - ഭൂട്ടാന്‍ ലോട്ടറികളുടെ പരസ്യത്തില്‍ താന്‍ ഇനി അഭിനയിക്കില്ലെന്ന് നടന്‍ ജഗതി ശ്രീകുമാര്‍. ഇത്തരം അന്യ സംസ്ഥാന ലോട്ടറികള്‍ കേരളത്തില നികുതി വരുമാനത്തിന് കനത്ത നഷ്ടമുണ്ടാക്കുന്ന വിധത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വാര്‍ത്തകളിലൂടെ മനസ്സിലായ സാഹചര്യത്തിലാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

 എന്നാല്‍ നേരത്തെ കരാറായി പോയതിനാല്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന പരസ്യങ്ങള്‍ നിര്‍ത്തലാക്കാന്‍ തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ഇനി ഇത്തരം ലോട്ടറി പരസ്യങ്ങളുടെ എഗ്രിമെന്റ് പുതുക്കില്ല. നല്ല പ്രതിഫലം കിട്ടിയപ്പോള്‍ ഇത്തരം ലോട്ടറികള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം ഓര്‍ക്കാതെ അഭിനയിച്ചുപോയി.

തെറ്റ് തിരിച്ചറിയാന്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയും കാരണമായതായി ജഗതി പറഞ്ഞു. പരസ്യങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ധാര്‍മികത കൂടി നോക്കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞവാരം പ്രസംഗിച്ചിരുന്നു.

jagathy sreekumar, lottery advertisement

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.