Wednesday, August 25, 2010

പ്രകാശ് രാജ് വിവാഹിതനായി



ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ പ്രകാശ് രാജും ബോളിവുഡ് കോറിയേഗ്രാഫര്‍ പോണി വര്‍മയും വിവാഹിതരായി. ചൊവ്വാഴ്ച മുംബൈയിലാണ് ഇരുവരുടെയും രണ്ടാം വിവാഹം നടന്നത്. ഹിന്ദു ആചാരപ്രകാരം പഞ്ചാബി രീതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍.

ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് എത്തിയത്. പ്രകാശ് രാജിന്റെ മാതാവ്, ആദ്യ വിവാഹത്തിലെ രണ്ടു പെണ്‍മക്കള്‍, സഹോദരിയും കുടുംബവും ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. ബോളിവുഡ്, കോളിവുഡ് സുഹൃത്തുക്കള്‍ക്കായി നവദമ്പതികള്‍ മുംബൈ സഹാറ ഹോട്ടലില്‍ വിരുന്നും ഒരുക്കിയിരുന്നു.


prakash raj marriage, pony verma, prakash raj

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.