Friday, August 20, 2010

ഓണച്ചിത്രങ്ങള്‍ വന്നുതുടങ്ങി



സൂപ്പര്‍ താര ചിത്രങ്ങള്‍ ഇത്തവണത്തെ ഓണത്തെ സമ്പന്നം ആക്കാന്‍ ഇല്ലെങ്കിലും 20 മുതല്‍ ഈ വര്‍ഷത്തെ ഓണ ചിത്രങ്ങള്‍ തീയറ്ററുകളില്‍ എത്തുന്നു.
വിനയന്റെ 'യക്ഷിയും ഞാനും', പ്രേംലാല്‍ സംവിധാനം ചെയ്ത ശ്രീനിവാസന്‍ ചിത്രം 'ആത്മകഥ', രാജീവ് അഞ്ചലിന്റെ 'പാട്ടിന്റെ പാലാഴി', ഹരി നാരായണന്റെ 'നീലാംബരി' എന്നിവയാണ് വെള്ളിയാഴ്ച പുറത്തിറങ്ങുന്ന മലയാള സിനിമകള്‍. ഗോവിന്ദന്‍കുട്ടി സംവിധാനം ചെയ്യുന്ന '3  ചാര്‍ സൌ ബീസ്' ഓണ നാളില്‍ തീയറ്ററുകളില്‍ എത്തും.

ഇക്കൂട്ടത്തില്‍ മലയാള സിനിമാ ലോകം ആകാംഷയോടെ ഉറ്റുനോക്കുന്നത് വിനയന്‍ പുതുമുഖങ്ങളെ മുഖ്യ കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത 'യക്ഷിയും ഞാനുമിന്റെ വരവാണ്.
ഏറെ പ്രതിസന്ധികളും സിനിമയിലെ വിവിധ മേഖലകളിലെ സംഘടനകളുടെ എതിര്‍പ്പും മറികടന്നാണ് യക്ഷി തീയറ്ററുകളില്‍ എത്തുന്നത്‌.

ഓണത്തിന് കാര്‍ത്തി- കാജല്‍ അഗര്‍വാള്‍ എന്നിവര്‍ അഭിനയിച്ച തമിഴ് ചിത്രം  'നാന്‍ മഹാന്‍ അല്ലൈയും കേരളത്തില്‍ റിലീസ് ചെയ്യുന്നുണ്ട്.

റംസാന്‍ നോയമ്പും ഓണവും ഒരുമിച്ചു വരുന്നതിനാല്‍ വന്‍കിട ചിത്രങ്ങള്‍ ഓണക്കാലത്ത് റിലീസ് ചെയ്യാന്‍ മടിക്കുകയാണ്. റംസാന്‍ റിലീസ് ആയി മോഹന്‍ലാലിന്റെ ശിക്കാരും മമ്മൂട്ടിയുടെ വന്ദേ മാതരവും ലാല്‍ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിയും ആണ് പ്രതീക്ഷിക്കപെടുന്നത്.

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.