Thursday, August 12, 2010

പെണ്‍പട്ടണം 29ന്, യക്ഷി വൈകും


വി.എം വിനു സംവിധാനം ചെയ്യുന്ന സ്ത്രീ പ്രാധാന്യമുള്ള 'പെണ്‍പട്ടണം' വ്യാഴാഴ്ച 29ന് റിലീസ് ചെയ്യും. രേവതി, ശ്വേതാ മേനോന്‍, കെ.പി.എ.സി ലളിത, കൈലാഷ് തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. രഞ്ജിത്താണ് തിരക്കഥ.

അതിനിടെ 29ന് ഇറങ്ങാനിരുന്ന വിനയന്റെ 'യക്ഷിയും ഞാനും' തല്‍ക്കാലത്തേക്ക് മാറ്റിവെക്കാന്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ തീരുമാനിച്ചു.ചേമ്പറുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അവരുടെ സമ്മതപത്രമില്ലാതെ നേരിട്ടാണ് യക്ഷി സെന്‍സര്‍ ചെയ്തത്. ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയാറാണെന്ന് നേരത്തെ എക്സിബിറ്റേഴ്സ ഫെഡറേഷന്‍ അറിയിച്ചിരുന്നതുമാണ്. 60 യു.എഫ്.ഒ ഡിജിറ്റല്‍ പ്രിന്റുകളും 10 പരമ്പരാഗത പ്രിന്റുകളും അടക്കം 70 കേന്ദ്രങ്ങളിലാണ് യക്ഷിയും ഞാനും റിലീസിന് തയാറായിരുന്നത്.

എന്നാല്‍ ഫെഡറേഷനും ചേമ്പറും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് തല്‍കാലം അടുത്തിടെ വെടിനിര്‍ത്തല്‍ ആയിരുന്നു. അതുകൊണ്ട് ചേമ്പറിനെ ധിക്കരിച്ച് വീണ്ടും പ്രശ്നങ്ങളുണ്ടാക്കണ്ടെന്നാണ് ഫെഡറേഷന്‍ തീരുമാനം. വിനയനുമായി ഫിലിം ചേമ്പര്‍ രണ്ടാഴ്ചക്കകം ധാരണയിലായില്ലെങ്കില്‍ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ രണ്ടാഴ്ചക്കുള്ളില്‍ മുന്‍നിശ്ചയപ്രകാരം യക്ഷിയും ഞാനും റിലീസ് ചെയ്യും.

വെള്ളിയാഴ്ച 30ന്മുകേഷ്, മല്ലികാ കപൂര്‍ തുടങ്ങിയവര്‍ അഭിനയിച്ച പപ്പന്‍ പയറ്റുവിളയുടെ 'അഡ്വ. ലക്ഷ്മണന്‍ ലേഡിസ് ഒണ്‍ലി', വിജയ്‌ യേശുദാസ്, ബാല എന്നിവര്‍ അഭിനയിച്ച 'അവന്‍', തസ്കര ലഹള' എന്നീ ചെറുകിട കോമഡി ചിത്രങ്ങളും റിലീസ് ചെയ്യും.

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.