Friday, August 27, 2010

27ന് മൂന്ന് മലയാളചിത്രങ്ങള്‍



ആഗസ്റ്റ് 27ന് മൂന്ന് മലയാളചിത്രങ്ങള്‍ കൂടി റിലീസ് ചെയ്യും. കഴിഞ്ഞവാരം ഓണപ്പടങ്ങള്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഫിഡില്‍,  നിറക്കാഴ്ച, കെ.കെ റോഡ് എന്നീ ചിത്രങ്ങളാണ് റിലീസ് ചെയ്യുന്നത്. 


മമ്ത മോഹന്‍ദാസ്, ഇറ്റാലിയന്‍ മോഡലായ വിന്‍സെന്‍സോ ബൊക്കാറെല്ലി, മനോജ്. കെ. ജയന്‍, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ അഭിനയിക്കുന്ന 'നിറക്കാഴ്ച' അനീഷ് ജെ. കരിനാട് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. രവി വര്‍മ ചിത്രങ്ങളില്‍ ആകൃഷ്ടനായി കേരളത്തില്‍ എത്തുന്ന ഇറ്റാലിയന്‍ ചിത്രകാരന്റെ കഥയാണ് നിറക്കാഴ്ച പറയുന്നത്.
 ബാബു ആന്റണി ഇരിടവേളക്ക് ശേഷം മുഖ്യവേഷത്തില്‍ തിരിച്ചെത്തുന്ന 'കെ.കെ റോഡ്' ആക്ഷന്‍ ചിത്രമാണ്. പി.സി ജോര്‍ജ്, വി.എന്‍ വാസവന്‍ എന്നീ എം.എല്‍.എമാരും ബി.ജെ.പി നേതാവ് സി.കെ പത്മനാഭനും ഇ, ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കെ. കെ സൈമണാണ് സംവിധാനം. വരുണ്‍ തിലക്, അനന്യ, ജഗതി ശ്രീകുമാര്‍, ജഗദീഷ് തുടങ്ങിയവര്‍ അഭിനയിക്കുന്ന 'ഫിഡില്‍' സംവിധാനം ചെയ്യുന്നത് പ്രഭാകരന്‍ മുത്താനയാണ്. 


ഇതിനുപുറമേ തെലുങ്ക് ചിത്രമായ 'ആഞ്ജനേയലു'വിന്റെ മലയാളം പതിപ്പ് 'അര്‍ജുന്‍' ഇന്ന് തിയറ്ററുകളില്‍ എത്തും. നയന്‍താര, രവിതേജ എന്നിവര്‍ മുഖ്യവേഷത്തിലുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പരശുറാമാണ്. 

കഴിഞ്ഞവാരമിറങ്ങിയ ഓണചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ നിരാശാജനകമായ പ്രതികരണമാണ് കാഴ്ചവെക്കുന്നത്. വിനയന്റെ യക്ഷിയും ഞാനും മാത്രമാണ് പലയിടത്തും മികച്ച കളക്ഷനോടെ ഓപ്പണിംഗ് ലഭിച്ചത്. മറ്റു ചിത്രങ്ങളായ നീലാംബരി, ആത്മകഥ, ത്രീ ചാര്‍ സൌ ബീസ് തുടങ്ങിയവ പലേടത്തും ആദ്യ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ഹോള്‍ഡ് ഓവറായി.

രാജീവ് അഞ്ചലിന്റെ 'പാട്ടിന്റെ പാലാഴി' ക്കും നല്ല അഭിപ്രായമുണ്ടെങ്കിലും കാര്യമായ കളക്ഷനില്ല. ആത്മകഥ, നീലാംബരി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ തിരുവനന്തപുരം, എറണാകുളം പോലുള്ള സെന്ററുകളില്‍ നിന്നുപോലും മാറുന്ന കാഴ്ചയാണ്. അതേസമയം ഓണത്തിനിറങ്ങിയ തമിഴ്ചിത്രം 'ഞാന്‍ മഹാനല്ല' മോശമില്ലാതെ കളക്ഷനോടെ തുടരുന്നുണ്ട്.

nirakazhcha, fiddle, arjun, nayan thara, ananya, mamtha mohandas, ,malayalam new releases

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.